ബംഗളൂരു: മൈസൂരുവിലെ ചാമുണ്ഡേശ്വരി ദേവി സന്നിധിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കാൻ കർണാടകയിൽ എത്തിയതായിരുന്നു അമിത് ഷാ.
ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. വിവിധ വിശേഷാൽ പൂജകളിൽ അമിത് ഷാ പങ്കെടുത്തു. ക്ഷേത്രത്തിൽ വഴിപാടുകൾ നൽകിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ക്ഷേത്ര അധികൃതരുമായി അദ്ദേഹം സംവദിക്കുകയും ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു അമിത് ഷാ തിരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുന്ന കർണാടകയിൽ എത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തിയത്. ഞായറാഴ്ച വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. ഇന്നും നാളെയും റോഡ് ഷോയുൾപ്പെടെ അമിത് ഷാ പങ്കെടുക്കുന്ന വിവിധ പരിപാടികളുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കർണാടകയിൽ എത്തും. ഉത്തര കന്നഡയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. പരിപാടികൾക്ക് ശേഷം അദ്ദേഹം സിർസി ക്ഷേത്രത്തിൽ ദർശനം നടത്തും.












