ഫാഷന്‍ ലോകത്തെ പല വിചിത്രമായ ട്രെന്‍ഡുകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഫാഷന്‍ എന്നപേരില്‍ കോമാളിത്തരങ്ങള്‍ കാണിച്ചുകൂട്ടുന്നവരും കുറവല്ല. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ക്യാറ്റ് വാക്ക് ഇപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ഗോ ഫിഷിംഗ് ഇന്തോനേഷ്യ എന്ന് സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയായിരുന്നു അത്.
തിങ്കളാഴ്ച ഫാഷന്‍ ക്രേസി എന്ന കുറിപ്പോടെയാണ് ഈ യുവാവ് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ ചാള / മത്തി കോര്‍ത്തെടുത്ത ഒരു വസ്ത്രം ധരിച്ച് തെരുവിലൂടെ നടക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. പല വലിപ്പത്തിലുള്ള നൂറുകണക്കിന് മത്സ്യങ്ങളെ നേര്‍ത്ത കമ്പിയില്‍ കോര്‍ത്താണ് മത്സ്യ വസ്ത്രം ഉണ്ടാക്കിയിരിക്കുന്നത്. കഴുത്തില്‍ മത്സ്യങ്ങള്‍ കോര്‍ത്ത് നിര്‍മ്മിച്ച ഒരു മാലയും ഇയാള്‍ ധരിച്ചിട്ടുണ്ട്.
അതേസമയം നെഞ്ച് മുതല്‍ മുട്ടോളം എത്തുന്ന തരത്തിലാണ് കമ്പിയില്‍ മത്തികളെ കോര്‍ത്ത് അണിഞ്ഞിരിക്കുന്നത്. ഒരോ അടുക്കുകളായി അടുക്കി വച്ച നിലയിലായിരുന്നു മത്തി കൊണ്ടുള്ള വസ്ത്രം. മോഡലിന്റെ കൈയില്‍ വലിയൊരു മത്സ്യത്തെ കമ്പിയില്‍ കോര്‍ത്ത് ഒരു ഹാന്റ്ബാഗ് പോലെ പിടിച്ചിരുന്നു.
51 ലക്ഷം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തി. ഈ പൊട്ടത്തരവും കാണിച്ച് നിങ്ങള്‍ എങ്ങോട്ട് പോവുകയാണ് ഒരു ബോധവുമില്ലാത്ത ആള്‍. ”ഒരാള്‍ സോഷ്യല്‍മീഡിയയില്‍ തന്റെ രോഷം പ്രകടിപ്പിച്ചു ”ആഹാ ഈ പേക്കോലത്തിന് വേണ്ടി എല്ലാ മത്സ്യങ്ങളെയും കൊന്നോ? ‘ എന്നായിരുന്നു മറ്റൊരാളുടെ സംശയം. ‘എന്തായാലും അവിടെ പൂച്ചകളില്ലെന്ന് തോന്നുന്നു ‘ മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി എഴുതി.
2010-ലെ എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ് ദാന ചടങ്ങിനിടെ, ലേഡി ഗാഗ ചുവന്ന പരവതാനിയില്‍ എത്തിയത് അസംസ്‌കൃത മാംസം കൊണ്ട് ഉണ്ടാക്കിയ ഒരു ഔട്ട് ഫിറ്റ് ധരിച്ചായിരുന്നു. ഇതിന് ടൈം മാഗസിന്‍ ആ വര്‍ഷത്തെ മികച്ച ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് എന്ന പദവി നല്‍കിയിരുന്നു.
View this post on Instagram
Discussion about this post