ഒരു ഫ്‌ളാറ്റ് ഷെയര്‍ ചെയ്ത് താമസിക്കുന്ന കാര്യത്തില്‍ മിക്കആളുകള്‍ക്കും സന്തോഷമുണ്ടെങ്കിലും വീട്ടുജോലികളും വീട്ടുചിലവുകളും പങ്കിടുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും ചെറുതായെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഭക്ഷണം ഉണ്ടാക്കലും അലക്കലും വേസ്റ്റ് കളയലും കൃത്യമായി പലപ്പോഴും ചെയ്യുന്നവര്‍ തന്നെ അത് സ്ഥിരമായി ചെയ്യേണ്ട അവസ്ഥയും നേരിടാറുണ്ട്.
ഫ്ളാറ്റുകളിലും വീടുകളിലും ഒപ്പം താമസിക്കുന്നവരുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ് പ്രൊഫഷണലായിത്തന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എന്‍ജിനിയറായ തന്‍വി ഗെയ്ക്വാദ്. വീട്ടുജോലികള്‍ കോര്‍പ്പറേറ്റ് പ്രൊജക്റ്റ് പോലെ പങ്കിട്ടു ചെയ്യുന്ന ബെംഗളൂരുവിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.
ഒരോ വീട്ടുജോലിയും ചെയ്യേണ്ടതാരാണെന്നും ഓരോ വീട്ടുജോലിയുടെ പ്രാധാന്യവും തമാശരൂപേണ വിശദീകരിച്ചുമാണ് ചാര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. വാടക കൃത്യമായി അടയ്ക്കാനും ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് കൃത്യമായി പണം നല്‍കാനും കറണ്ട് ബില്‍, വൈഫൈ ചാര്‍ജ്, ഗ്യാസ് ബില്‍, വീട്ടില്‍ സഹായത്തിനുവരുന്ന ആള്‍ക്ക് നല്‍കേണ്ട പണം എന്നിങ്ങനെ ഓരോരുത്തരും എല്ലാ മാസവും ചെയ്യേണ്ട വീട്ടുകാര്യങ്ങള്‍ കൃത്യമായി എന്താണെന്നു പറയുന്നുണ്ട് ചാര്‍ട്ടില്‍.
കൃത്യസമയത്ത് വാടകവിഹിതം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ ഭാവനാലോകത്ത് തന്നെ കഴിയേണ്ടി വരും, അതുപോലെ ഗ്യാസ് ബില്ല് അടച്ചില്ലെങ്കില്‍ റൂമിനുള്ളില്‍ ക്യാംപ് ഫയര്‍ ഇടേണ്ടി വരുമെന്നും ഈ ചാര്‍ട്ടിലുണ്ട്.
വീട്ടുജോലി വീതിക്കാനുള്ള ഈ ‘പ്രൊഫഷണല്‍’ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തുന്നുണ്ട്.











Discussion about this post