Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം

by Brave India Desk
Feb 24, 2017, 08:45 am IST
in India
Share on FacebookTweetWhatsAppTelegram


മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. പത്തു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ എട്ടിടത്തും അധികാരമുറപ്പിച്ച ബിജെപി, ബൃഹന്‍മുംബൈ കോര്‍പ്പറേഷനില്‍ 84 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് പിന്നില്‍ 82 സീറ്റുകളോടെ കരുത്തു കാട്ടി. ജില്ലാ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ പൂര്‍ണ്ണ മനസോടെ അംഗീകരിച്ചതിന്റെ തെളിവുകൂടിയാണ് ബിജെപിയുടെ തകര്‍പ്പന്‍ ജയം. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചാണ് നേരിട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേഷനായ മുംബൈയില്‍ 227 സീറ്റുകളില്‍ 82 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. 2012-ല്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടി സീറ്റുകള്‍. കോണ്‍ഗ്രസ് 31 സീറ്റുകളിലേക്കും എന്‍സിപി 9, എംഎന്‍എസ് 7 സീറ്റുകളിലും ഒതുങ്ങി. 13 സ്വതന്ത്രരും ഇവിടെ വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരില്‍ ഭൂരിപക്ഷവും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 114 സീറ്റുകള്‍ നേടിയാല്‍ മാത്രമേ മുംബൈയില്‍ ശിവസേനയ്ക്ക് അധികാരത്തിലെത്താന്‍ സാധിക്കൂ. താനെയില്‍ മാത്രമാണ് ശിവസേനയ്ക്ക് വ്യക്തമായ വിജയം ഉറപ്പിക്കാനായത്.
പൂനെയില്‍ 74 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം ബിജെപി നേടിയപ്പോള്‍ നാഗ്പൂരില്‍ 70 സീറ്റുകള്‍ നേടിയാണ് ഭരണം ഉറപ്പിച്ചത്. ഉല്ലാസ്‌നഗര്‍, പിംപ്‌രിചിഞ്ച്‌വാട്, നാസിക്, സോളാപ്പൂര്‍, അകോള, അമരാവതി കോര്‍പ്പറേഷനുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തി.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 341 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ശിവസേന 213 സീറ്റുകളിലും കോണ്‍ഗ്രസ് 246 സീറ്റുകളിലും വിജയിച്ചപ്പോള്‍ എന്‍സിപിക്ക് 304 ഇടത്ത് വിജയിക്കാനായി. എംഎന്‍എസ്സിന് ഒരു സീറ്റു പോലും ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സോളാപൂരും നാസിക്കും എല്ലാം ഇത്തവണ ബിജെപിക്കൊപ്പമെത്തി. സുതാര്യഭരണത്തിന്റെ വിജയമാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു. രാജ്യവികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം പിന്തുണ ആവര്‍ത്തിച്ചിരിക്കുകയാണെന്നും ഫട്‌നവിസ് പറഞ്ഞു.

പാക് അധീന കശ്മീരിലെ സൈന്യത്തിന്റെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച് വിവാദ നായകനായ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം കനത്ത തോല്‍വിയെ തുടര്‍ന്ന് രാജിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെങ്ങും കോണ്‍ഗ്രസും എന്‍സിപിയും തകര്‍ന്നടിഞ്ഞു. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ തകര്‍ച്ചയും പൂര്‍ണ്ണമായി. പ്രതിവര്‍ഷം 37,000 കോടിയുടെ ബജറ്റ് അവതരിപ്പിക്കുന്ന മുംബൈ കോര്‍പ്പറേഷന്‍ ആരു ഭരിക്കും എന്നതാണ് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ശിവസേന-ബിജെപി സഖ്യമാണ് മുംബൈ ഭരിക്കുന്നത്. ഇത്തവണ ഇരുപാര്‍ട്ടികളും സഖ്യമില്ലാതെയാണ് മത്സരിച്ചത്.

Tags: BJPmaharashtra election
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies