കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് പറയാന്‍ ഇന്ത്യ ബിജെപി നേതാക്കളുടെ തറവാട്ടു സ്വത്തല്ലെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. ആളുകളെ കൊന്നിട്ടുണ്ടെന്ന് പ്രസംഗിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
രണ്ട് ശതമാനം വോട്ടുള്ള കാലത്തും കേരളത്തില്‍ കൊലയ്ക്ക് കൊലയും അടിക്ക് തിരിച്ചടിയും കൊടുത്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ പ്രസംഗിച്ചത്. ആളുകളെ കൊല്ലുന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ആളുകൂടുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നത് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post