ബംഗളൂരു : കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 1 ദേശവ്യാപകമായി പ്രതിഷേധം നടത്തുന്നു. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
ആര്‍.എസ്.എസും മറ്റ് അനുബന്ധ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേരളത്തിലെ സിപിഎം അക്രമം രാജ്യമെമ്പാടും ചര്‍ച്ചയാകും. കേരളത്തിലെ ക്രമസമാധനാനില തകര്‍ന്നതും പ്രതിഷേധത്തില്‍ ഉയരും.
സിപിഎം സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം പന്ത്രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു . പാലക്കാട് ഒരു വീട്ടമ്മയെ ചുട്ടുകൊല്ലുകയും ചെയ്ത സംഭവത്തിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. സിപിഎം അക്രമത്തില്‍ കേരളത്തിലിതുവരെ 280 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രപതിയ്ക്കുള്ള പരാതി ജില്ല കളക്ടര്‍മാര്‍ക്ക്് കൈമാറും
Discussion about this post