തിരുവനന്തപുരം: അതിരപ്പള്ളിയില്‍ പദ്ധതിയില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ. അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചതിനു പിന്നാലെയാണ് എതിര്‍പ്പുമായി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്തെത്തിയത്. മന്ത്രി നിയമസഭയില്‍ പറഞ്ഞു എന്നതുകൊണ്ടു മാത്രം പദ്ധതി നടപ്പാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
അന്തിമ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണെന്നു ചൂണ്ടിക്കാട്ടിയ കാനം എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ അതിരപ്പള്ളി പദ്ധതി സംബന്ധിച്ച കാര്യം പറഞ്ഞിട്ടില്ലെന്നും ഓര്‍മ്മിപ്പിച്ചു.
മുന്‍പും അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വാക്കുകള്‍ക്കെതിരെ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു.
Discussion about this post