തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് പിന്നില്‍ വൈദ്യുത ബോര്‍ഡിലെ കരാര്‍ ലോബിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അതിരപ്പിള്ളി കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആവശ്യത്തിന് വൈദ്യുതി ലഭിക്കില്ലെന്ന് അറിയാമെങ്കിലും നിര്‍മാണം നടത്തി നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ഈ കരാര്ലോബികളുടെ ലക്ഷ്യമെന്നും സുധീരന് ആരോപിച്ചു. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന വൈദ്യുതി മന്ത്രി എം.എം മണിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധീരന്.
ക്രമസമാധാന തകര്‍ച്ച, സ്ത്രീ സുരക്ഷ, അതിരൂക്ഷമായ വിലക്കയറ്റം എന്നിവ മൂലമെല്ലാം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ പ്രതിഷേധമുണ്ട്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാനാണ് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നതെന്നും സുധീരന് പറഞ്ഞു. പദ്ധതി നടപ്പായാല്‍ ഹെക്ടര്‍ കണക്കിന് വനങ്ങള്‍ നശിക്കുമെന്നും നിരവധി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ആദിവാസികള്‍ക്കും ടൂറിസം വികസനത്തിനും തിരിച്ചടിയാകുമെന്നും എല്ലാവര്ക്കും അറിയാം. പക്ഷെ ഇതുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആലോചിച്ച് തീരുമാനിച്ച സംഭവമാണെന്നും സുധീരന് പറഞ്ഞു.
ഡി.ജി.പി സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചത് ശരിയായ കാര്യമാണ്. പക്ഷെ ഇഷ്ടമില്ലാത്തവരെ ബി.ജെ.പിയാക്കാനുള്ള ശ്രമമാണ് പിണറായി വിജയന് നടത്തുന്നത്. ഇത് പഴയകാലത്തെ പോലീസ് ശൈലിക്ക് സമാനമാണ്. അന്ന് ഇഷ്ടമില്ലാത്തവരെ കമ്യൂണിസ്റ്റാക്കുകയാണ് പോലീസുകാര്‍ ചെയ്തിരുന്നത്. പക്ഷെ ഇന്ന് മുഖ്യമന്ത്രി ഇഷ്ടമില്ലാത്തവരെ ബി.ജെ.പിയാക്കുകയാണെന്നും സുധീരന് കുറ്റപ്പെടുത്തി.
Discussion about this post