തിരുവനന്തപുരം : നിയമസഭയിലെ ബഹളങ്ങള്ക്കിടെയില് തന്നെ ആക്രമിച്ചതിനാലാണ് ശിദാസന്‍ നായര്‍ എംഎല്‍എയെ കടിച്ചതെന്ന് ജമീല പ്രകാശം.സഭയില്‍ ഭരണപക്ഷം തങ്ങളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് വിശദീകരിക്കുകയായിരുന്നു പ്രതിപക്ഷ എംഎല്‍എ.
ശിവദാസന്‍ നായര്‍ തന്നെ കാല് മുട്ടു കൊണ്ട് തള്ളി നീക്കാന്‍ ശ്രമിച്ചു.മുഖ്യമന്ത്രി നോക്കിയിരിക്കെയാണ് തന്നെ അപമാനിച്ചത് . ബിജി മോള് എംഎല്‍എയെയും തന്നെയും ആക്രമിക്കുന്നത് മുഖ്യമന്ത്രി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. തങ്ങളെ ആക്രമിക്കുന്നതിന്റെ ഈ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം കാണുമോയെന്നും ജീല പ്രകാശം ചോദിച്ചു.
Discussion about this post