ഡല്‍ഹി: ഇന്ത്യയില്‍ മാത്രമാണ് ദേശീയത എന്ന വാക്ക് മോശം വാക്കായി ചിത്രീകരിക്കപ്പെടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ഗുര്‍മെഹര്‍ കോര്‍ ദേശ വിരുദ്ധയാണെന്ന തരത്തില്‍ ഉയരുന്ന അഭിപ്രായ പ്രകടനങ്ങളില്‍ ഒടുവിലത്തേത്താണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.
രാംജാസ് കോളേജില്‍ വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ എബിവിപിക്കാര്‍ നടത്തിയ ആക്രമണത്തില്‍ പ്രകോപിതയായി ഗുര്‍മെഹര്‍ കോര്‍ സമൂഹമാധ്യമത്തിലൂടെ എബിവിപിക്കെതിരെ ക്യാമ്പയിന്‍ നടത്തിയിരുന്നു. എന്നാല്‍ ഗുര്‍മെഹര്‍ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെട്ടു. ബിജെപി നേതാക്കള്‍ ഗുര്‍മഹറിനെ ദേശവിരുദ്ധയാണെന്ന തരത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഗുര്‍മെഹര്‍ കോറിനെയും എബിവിപി വിരുദ്ധ കാമ്പയിനിനെയും അനുകൂലിക്കുന്നവര്‍ പാകിസ്ഥാന്‍ അനുകൂലികളാണെന്നും രാജ്യത്ത് നിന്ന അവരെ പുറത്താക്കണമെന്നും ഹരിയാന മന്ത്രി അനില്‍ വിജ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
Discussion about this post