ബെംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്നും അജിങ്ക്യ രഹാനെയെ മാറ്റി നിര്‍ത്തുകയില്ലെന്ന് ഇന്ത്യന്‍ ടീം കോച്ച് അനില്‍ കുംബ്ലെ. നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് പരമ്പരയിലെ രണ്ടാമത് ടെസ്റ്റ് ആരംഭിക്കും.
കരുണ്‍ നായരുടെ ഒരു ട്രിപ്പിള്‍ സെഞ്ചുറിയുടെ തിളക്കം രഹാനെയുടെ രണ്ടു വര്‍ഷം നീണ്ട സ്ഥിരതയുള്ള പ്രകടനത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ 333 റണ്‍സിനു തോറ്റ ആദ്യ ടെസ്റ്റില്‍ 13, 18 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോറുകള്‍. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നേടിയത് 204 റണ്‍സ് മാത്രവുമാണ്.
Discussion about this post