തിരുവനന്തപുരം: ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മദ്യനയം ആയിരിക്കും വരുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. നിയന്ത്രിത അളവില്‍ മദ്യം നല്കി വലിയ അപകടങ്ങള്‍ ഒഴിവാക്കാനാണ് ശ്രമമെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മന്ത്രി പറയുന്നു.
അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിന് നല്കിയ നിയമോപദേശവും മന്ത്രി വ്യക്തമാക്കി. മദ്യം എളുപ്പത്തില്‍ വാങ്ങുന്നത് തടയണമെന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നാണ് അറ്റോര്‍ണി ജനറല്‍ വിശദമാക്കിയത്. ഇതുപ്രകാരം ഹോട്ടലുകള്ക്കുളളില് മദ്യം വിളമ്പുന്നതിന് തടസമില്ല. ചില്ലറ വില്‍പ്പനശാലകള്‍ മാത്രമെ സുപ്രീംകോടതിയുടെ വിധിയില്‍ വരുകയുളളൂവെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ മദ്യനയം പൊളിച്ചെഴുതാന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബാറുകള്‍ തുറക്കാനും കളളുഷാപ്പുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചത്. പിന്നാലെയാണ് മന്ത്രി നിയന്ത്രിത അളവെന്ന് വിശദീകരിച്ച് എത്തുന്നത്. ഓരോ വര്‍ഷവും 10 ശതമാനം ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും. മദ്യ സല്ക്കാരത്തിനുള്ള ലൈസന്‍സ് ഫീ കുറക്കും. മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടുവാനും കള്ളു ഷാപ്പുകള്‍ പ്രോത്സാഹിപ്പിക്കും, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബാറുകള്‍ തുറക്കുമ്പോള്‍ മദ്യം വിനോദ സഞ്ചാരികള്‍ക്ക് മാത്രമേ നല്‍കുകയുള്ളു എന്നിങ്ങനെ ആയിരുന്നു സിപിഐഎം തീരുമാനങ്ങള്‍.സംസ്ഥാനത്ത് പുതിയതായി 35 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അംഗീകാരം നല്‍കാനും യോഗത്തില്‍ ധാരണയായിരുന്നു.
Discussion about this post