ഹൈദരാബാദ്: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഎസിന്റെ വിമര്‍ശനം. സംസ്ഥാന ഘടകം സമ്മേളനങ്ങളില്‍ വിഭാഗീയമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിഎസിന്റെ പ്രധാന ആരോപണം.
നേതൃത്വം ഏകപക്ഷിയമായി പ്രവര്‍ത്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പലപ്പോഴും കേന്ദ്ര നേതൃത്വം മൗനം പാലിച്ചു. കേരള ഘടകത്തിന്റെ വീഴ്ച്ചകളും നയരേഖയില്‍ ഉള്‍പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. വീഴ്ചകള്‍ക്ക് അടവു നയത്തെ മാത്രം കുറ്റം പറയേണ്ടതില്ലെന്നും നേതൃത്വത്തിനും വീവ്ചച് പറ്റാറുണ്ടെന്ന് വി.എസ് പറഞ്ഞു.
Discussion about this post