പള്ളിമേടയിലെ ബലാത്സംഗക്കേസിലെ പ്രതിയായ വൈദികനെതിരെ എ.കെ ആന്റണി രംഗത്ത്. വൈദികനെന്ന പരിഗണന പ്രതിയ്ക്ക് നല്‍കരുതെന്ന് ആന്റണി ആവശ്യപ്പെട്ടു.
ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത് പോലെ ഇയാളെയും കൈകാര്യം ചെയ്യണം, സ്ത്രീകളെ അക്രമിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണം. കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമെ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാവുകയുള്ളുവെന്നും ആന്റണി പറഞ്ഞു.
കേരളത്തില്‍ പൂട്ടിയ ഒരു ബാറും തുറക്കാന്‍ അനുവദിക്കരുതെന്നും ആന്റണി ആവശ്യപ്പെട്ടു. ടൂറിസ്റ്റുകള്‍ ഇതിന്റെ പേരില്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post