ബംഗളൂരു: കർണാടക വനംവകുപ്പ് മന്ത്രിയ്‌ക്കെതിരെ വിവാദ പരാമർശവുമായി ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ്. മുസ്ലീങ്ങൾക്ക് വേണ്ടി വനംമന്ത്രി ഈശ്വർ ഖാന്ദ്‌രെ തല കുനിച്ച് ജോലി ചെയ്യണമെന്നായിരുന്നു സമീർ അഹമ്മദിന്റെ പരാമർശം. സംഭവത്തിൽ മന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
മുസ്ലീങ്ങൾക്ക് സംസ്‌കാരം നടത്താൻ വനംവകുപ്പിന്റെ ഭൂമി വിട്ട് നൽകാൻ ഈശ്വർ വിസമ്മതിച്ചിരുന്നു. ഇത് മുസ്ലീങ്ങളിൽ വലിയ അമർഷത്തിനും ഇടയാക്കി. ഇതിന് പിന്നാലെ ആയിരുന്നു സമീറിന്റെ പ്രതികരണം. തങ്ങൾക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ലെന്ന് കാട്ടി സമീറിന് മുൻപാകെ പരാതിയുമായി ചിലർ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു സമീറിന്റെ വിവാദ പരാമർശം.
തല കുനിച്ചു കൊണ്ട് വേണം ഈശ്വർ മുസ്ലീങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ. കാരണം അദ്ദേഹത്തിന്റെ മകൻ സാഗർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കാരണം മുസ്ലീങ്ങളുടെ വോട്ടുകൾ ആണ്. നിങ്ങൾക്ക് വേണ്ടതെല്ലാം അദ്ദേഹം ചെയ്ത് തരും. താൻ അതിനായി ആവശ്യപ്പെടും എന്നായിരുന്നു സമീറിന്റെ പരാമർശം.
സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയ്‌ക്കെതിരെ വിമർശനവും ഉയർന്നു. സമൂഹത്തിൽ ഭിന്നത വളർത്തുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശം എന്നായിരുന്നു ഭൂരിഭാഗം വിമർശനങ്ങളും. മന്ത്രിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയുന്നുണ്ട്.
Discussion about this post