ഡല്‍ഹി: തായ്വാനും പാക് അധീന കാശ്മീരും ഒരേപോലെയാണെന്ന് ലേഖനവുമായി ചൈനീസ് മാധ്യമം. ഡല്‍ഹി തായ്പേയുമായി സാമ്പത്തിക അടുപ്പം സൂക്ഷിക്കുന്നതിനെ ബീജിങ് എതിര്‍ക്കാത്തത് പോലെ ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയെ ഇന്ത്യയും എതിര്‍ക്കരുതെന്ന് മാധ്യമം ആവശ്യപ്പെടുന്നു.
ഇടനാഴിയുടെ കാര്യത്തില്‍ ഇന്ത്യ കുറച്ച് പ്രായോഗികത കാണിക്കണമെന്നും നല്ല സാമ്പത്തിക നേട്ടം കൈവരിക്കാനായി 46 ബില്ല്യണ്‍ ഡോളര്‍ വരുന്ന പദ്ധതിയുമായി കൈകോര്‍ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തായ്വാനെ മറ്റൊരു പ്രദേശമായാണ് ചൈന കാണുന്നത്. ഇന്ത്യയാകട്ടെ അവിഭക്ത ചൈനയ്ക്കായി വാദമുയര്ത്തുകയുമാണ്. ഇന്ത്യയും തായ്വാനും തമ്മിലുള്ള വ്യാപാര ബന്ധത്തെ ചൈന എതിര്‍ക്കുന്നില്ല. അതുകൊണ്ട് പുതിയ ഇടനാഴി വഴി ഡല്‍ഹിക്ക് ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ഇടപാടിന് പ്രശ്നമുണ്ടാവില്ലെന്നും ലേഖനം വാദിക്കുന്നു.
Discussion about this post