ഭോപ്പാല്ഉജ്ജയിന് പാസഞ്ചര്‍ ട്രെയിനിലെ സ്ഫോടനത്തില്‍ പിന്നില്‍ ഐസിസ് സംഘങ്ങള്‍ തന്നെയെന്ന് ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
പൈപ്പ് ബോംബ് സ്ഥാപിച്ചതിനു ശേഷം ഫോട്ടോ ഗ്രാഫുകള്‍ സിറിയയിലേക്ക് അയച്ചു കൊടുത്തതായും ഐസിസിന്റെ പങ്ക് തെളിയിക്കുന്നതിനുള്ള മറ്റുള്ള രേഖകളും കൈവശമുണ്ടെന്നും ചൗഹാന് വ്യക്തമാക്കി.
സ്ഫോടനത്തിനു ശേഷം നടത്തിയ തിരച്ചിലില്‍ എട്ട് പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍, സ്ഫോടക വസ്തുക്കള്‍, സ്വര്‍ണം, പണം, പാസ്പോര്ട്ടുകള്, സിം കാര്‍ഡുകള്‍, ട്രെയിന്‍ സമയവിവരങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ലക്നൗവിലെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്ത്.
Discussion about this post