പത്തനംതിട്ട: നാല് ദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 11.15നാണ് സംഭവം. പരിചരിക്കാനെന്ന വ്യാജേന കുഞ്ഞിനെ എടുത്ത് പെട്ടെന്ന് സ്ത്രീ അപ്രത്യക്ഷയാവുകയായിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രസവിച്ച ആണ്‍കുട്ടിയെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. റാന്നി മാടത്തുംപടി സ്വദേശികളുടേതാണ് കുട്ടി. അമ്മയെ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് കൊണ്ടു പോയപ്പോഴാണ് സംഭവം നടന്നത്. കുഞ്ഞിനോടൊപ്പം മുറിയില്‍ മുത്തശ്ശിയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിചരിക്കാനെന്ന ഭാവേനയാണ് കുഞ്ഞിനെ ഇവര്‍ എടുത്തത്. നഴ്സോ മറ്റോ ആയിരിക്കുമെന്നാണ് അച്ഛനും മുത്തശ്ശിയും കരുതിയത്. എന്നാല്‍ പിന്നീടാണ് തട്ടിക്കൊണ്ടുപോയതാണെന്ന മനസ്സിലായത്.
ആശുപത്രിയിലെ സിസിടിവിയില്‍ കുഞ്ഞിനെ ഇവര്‍ എടുത്തു കൊണ്ട് പോവുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കുലശ്ശേഖരപതി എന്ന സ്ഥലത്ത് സമാന സാഹചര്യത്തില്‍ ഒരു കുഞ്ഞുമായി ഒരു സ്ത്രീ വന്നിറങ്ങിയിട്ടുണ്ടെന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post