ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് ഒരിക്കൽ കൂടിച്ചേരും എന്ന ഒരു കാര്യത്തിൽ മാത്രം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടാണെന്നും എന്നാൽ, ആ ചോദ്യം ജനങ്ങൾ അടക്കം ചോദിക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ലെന്നും വ്യക്തമാക്കി വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ.
ഇന്ത്യയുടെ ഭാഗമായ പിഒകെ ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബുധനാഴ്ച വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് ഗാർഗി കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രി.
പാക് അധീന കാശ്മീരിനെ കുറിച്ച് പാർലമെന്റ് പ്രമേയം പാസാക്കിയിട്ടുണ്ട് എന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ആ പ്രമേയത്തിൽ ഇന്ത്യയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണ്. പാക് അധീന കശ്മീർ ഇന്ത്യയോട് ചേർക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ഇത് യഥാർത്ഥത്തിൽ നമ്മുടെ ദേശീയ പ്രതിബദ്ധതയാണ്
പക്ഷേ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. പത്ത് വർഷം മുമ്പോ അഞ്ച് വർഷം മുമ്പോ ഇങ്ങനെ ഒരു ചോദ്യം ആളുകൾ ചോദിക്കുമായിരുന്നില്ല. ഞങ്ങൾ ആർട്ടിക്കിൾ 370 എടുത്തു മാറ്റിയപ്പാൾ , ഇപ്പോൾ ആളുകൾ മനസ്സിലാക്കുന്നു, അതെ പാക് അധീന കാശ്മീരും പ്രധാനമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post