തൃശ്ശൂർ : തൃശ്ശൂർ ജില്ലയിലെ പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്തു നിന്നും വിദ്യാർത്ഥിയെ കാണാതായതായി പരാതി. മലപ്പുറം താനൂർ സ്വദേശി യഹിയ(25)യെ ആണ് കാണാതായത്. പീച്ചി വനഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ വിദ്യാർത്ഥിയാണ് യഹിയ.
പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്സിന് സമീപമുള്ള പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വച്ചാണ് യഹിയയെ കാണാതായത്. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം.
യഹിയയെ കാണാതായ സ്ഥലത്തും പരിസരപ്രദേശങ്ങളിലും ആയി തിരച്ചിൽ പുരോഗമിക്കുകയാണ്. മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസിനും ഫയർഫോഴ്സിനും ഒപ്പം നാട്ടുകാരും തിരച്ചിലിൽ സഹായിക്കുന്നുണ്ട്.









Discussion about this post