അവര്‍ കൊന്നത് എന്റെ അച്ഛനെ മാത്രമല്ല,എന്റെ സ്വപ്‌നങ്ങളെയാണ്,എന്റെ ഭാവിയാണ്..12 വയസ്സുകാരി വിസ്മയുടെ വീഡിയോ വൈറലാകുന്നു.എന്തു തെറ്റാണ് എന്റെ അച്ഛന്‍ ചെയ്തതെന്നാണ് വിസ്മയ ചോദിക്കുന്നത്?
ഇക്കഴിഞ്ഞ ജനുവരിയിലാണ് വിസ്മയയുടെ പിതാവ് സന്തോഷിനെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയത്.രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാറിന്റെ ഫേസ്ബുക്ക് വാളിലാണ് വിസ്മയയുടെ ചോദ്യങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്‌ളാസില്‍ പഠിക്കുകയാണ് താനെന്നും തന്റെ അച്ഛനെ എന്തിനാണവര്‍ കൊന്നതെന്നതിന്റെ ഉത്തരം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിസ്മയ പറയുന്നു. ഹിന്ദിയിലുള്ള പോസ്റ്റര്‍ വിസ്മയ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നത്
ഒരു പോലിസ് ഓഫീസര്‍ ആകണമെന്നാണ് വിസമയയുടെ സ്വപ്‌നം..ഒരു രാത്രകൊണ്ട് നിങ്ങളെന്റെ ജീവതത്തെ ഇരുട്ടിലാക്കി..എന്റെ സ്വപ്‌നങ്ങളെ ഇല്ലാതാക്കി.
എന്തിനാണ് എന്റെ അച്ഛനോട് നിങ്ങളിത് ചെയ്തത് എന്ന പ്ലക്കാര്‍ഡുമായാണ് വിസ്മയയുടെ വീഡിയോ.ആര്‍എസ്എസ് പ്രവര്‍ത്തകനാണ് അച്ഛന്‍ എന്നതു മാത്രമാണ് നിങ്ങള്‍ കണ്ട തെറ്റെന്നും വിസമയ പറയുന്നു.
[fb_pe url=”https://www.facebook.com/100009340029060/videos/vb.100009340029060/1799053510415966/?type=2&theater” bottom=”30″]
Discussion about this post