കൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് കൈമാറണമെന്ന് കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ്. കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ ലൈംഗിക പീഡനത്തില്‍ പ്രതികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും മൂവ്മെന്റ് പറഞ്ഞു. കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ ലൈംഗിക പീഡനത്തില്‍ പ്രതികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ് ലീഗല്‍ അഡൈ്വസര്‍ അഡ്വ: ഇന്ദുലേഖ ജോസഫ് പറഞ്ഞു.
ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കാനും ഇത് ദുരുപയോഗിച്ച് അവിഹിതത്തില്‍ പെടുത്താനും കഴിയുന്ന സൗകര്യമാണ് ക്രിമിനലായ പുരോഹിതന് കുമ്പസാര പ്രക്രിയയിലൂടെ ലഭിക്കുന്നത്. സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകള്‍ക്ക് കൈമാറിയില്ലെങ്കില്‍ മാര്‍ച്ച് 19 ന് എറണാകുളത്തെ ആര്‍ച്ച് ബിഷപ് ഹൗസിന് മുന്നില്‍ ബൈബിള്‍ പാരായണം ചെയ്ത് ഏകദിന സൂചന സത്യഗ്രഹം നടത്തും. ഇക്കാര്യം കര്‍ദിനാളിനെ അറിയിച്ചിട്ടുണ്ടെന്നും അഡ്വ: ഇന്ദുലേഖ ജോസഫ് പറഞ്ഞു.
Discussion about this post