പനാജി: കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം മനോഹര്‍ പരീക്കര്‍ രാജിവച്ചു. പരീക്കറെ മുന്നില്‍നിര്‍ത്തി ഗോവയില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണ് രാജി. രാജി കത്ത് പ്രധാനമന്ത്രിക്ക് അദ്ദേഹം കൈമാറി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്നും 22 എംഎല്‍മാര്‍ തന്നോടൊപ്പം ഉണ്ടെന്നും പരീക്കര്‍ ഗവര്‍ണറെ അറിയിച്ചു.
പ്രാദേശികപാര്‍ട്ടികളുടെ പിന്തുണ ബിജെപിയ്ക്ക് ഉറപ്പായിട്ടുണ്ട്. വൈകിട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായ പരീക്കര്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിസ്ഥാനമേല്‍ക്കാനായി ജന്മ നാട്ടിലേക്ക് പോകാനുള്ള തീരുമാനം മനോഹര്‍ പരീക്കര്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
21 സീറ്റാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം. 40 അംഗങ്ങളുള്ള ഗോവന്‍ നിയമസഭയില്‍ ബിജെപിയ്ക്ക് 13 അംഗങ്ങളുണ്ട്. 17 സീറ്റ് നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രാദേശികപാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി മൂന്ന് സീറ്റുകള്‍ നേടിയിരുന്നു. മനോഹര്‍ പരീക്കര്‍ കേന്ദ്രപ്രതിരോധമന്ത്രിസ്ഥാനം രാജിവെച്ചെത്തിയാല്‍ സഹകരിക്കാമെന്ന് എംജിപി ബിജെപിയെ അറിയിച്ചിരുന്നു.
Discussion about this post