ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയില്‍ ഏറ്റവുമധികം വനിതകള്‍ വിജയിച്ച് പുതിയ റിക്കാര്‍ഡാണ് ഇട്ടിരിക്കുന്നത്. വിജയിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
യുപിയില്‍ 38 വനിതകളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭയില്‍ 35 ആയിരുന്നു വനിതാ പ്രതിനിധ്യം.
Glad that a new record has been set of highest women MLAs elected in UP Assembly. Congratulations to all women MLAs. https://t.co/o6s2dh7eD4
— Narendra Modi (@narendramodi) March 13, 2017
Discussion about this post