ഹൈദരാബാദ്: ഹൈദരാബാദില്‍ ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നെഴുതിയ വ്യാജ കറന്‍സികള്‍ നിക്ഷപിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. യൂസഫ് ഷെയിഖ് എന്നയാളാണ് പിടിയിലായത്. 9.90 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കവേയാണ് ഇയാള്‍ കുടുങ്ങിയത്.
അലഹബാദ് ബാങ്കിന്റെ മല്‍കാജ്ഗിരി ബ്രാഞ്ചില്‍ പണം നിക്ഷേപിക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കറന്‍സിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ കണ്ട ബാങ്ക് അധികൃതര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. 2000 രൂപയുടെ 400 നോട്ടുകളും 500 രൂപയുടെ 380 നോട്ടുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ, ഡല്‍ഹിയില്‍ നിന്ന് ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നെഴുതി വ്യാജ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post