ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി വാള്‍സ്ട്രീറ്റ് ജേണല്‍. യുപിയിലെ ബിജെപിയുടെ കൂറ്റന്‍ വിജയത്തെ രാഷ്ട്രീയ ഭൂകമ്പം എന്നാണ് ജേണല്‍ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം നരേന്ദ്ര മോദിക്ക് 2019-ലും പ്രധാനമന്ത്രിയായി തുടരാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പത്രം വിലയിരുത്തുന്നു. മാര്‍ച്ച് 14ന് പ്രസിദ്ധീകരിച്ച എഡീഷനിലാണ് ബിജെപിയുടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന മുന്നേറ്റത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ നേതൃപാടവത്തെക്കുറിച്ചും ലേഖനം വന്നത്.
യുപിയില്‍ 80 ശതമാനത്തോളം സീറ്റുകള്‍ കൈയ്യടക്കിയ ബിജെപി മികച്ച മുന്നേറ്റമാണ് കാഴ്ച വച്ചത്. യുപിയിലേയും മറ്റ് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് വിജയം 2019ലും മോദിക്ക് പ്രധാനമന്ത്രി പദം ഒരുക്കി കൊടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു പത്രം വ്യക്തമാക്കുന്നു.
യുപിയിലെയും ഉത്തരാഖണ്ഡിലെയും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ബിജെപിക്ക് സാധിക്കും. അതേ സമയം കോണ്‍ഗ്രസിനെ പരിഹസിക്കാനും പത്രം മറന്നില്ല. കോണ്‍ഗ്രസിന് മികച്ചൊരു നേതൃസ്ഥാനം വഹിക്കാന്‍ കഴിവുള്ള നേതാവില്ലെന്നും ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്ത രാഹുല്‍ ഗാന്ധിയുടെ കീഴിലാണെന്നും പത്രം പരിഹസിക്കുന്നുണ്ട്.
Discussion about this post