ഡല്‍ഹി : മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ജില്ല വൈസ് പ്രസിഡന്റ് അഡ്വ. എന്‍ ശ്രീപ്രകാശ് മത്സരിക്കും. ഡല്‍ഹിയില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിച്ചത്.
തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ പ്രമുഖ സംഗീത സവിധായകന്‍ ഗംഗൈ അമരന്‍ മത്സരിക്കും . കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. ഹിമാചലിലെ ഭോരാഞ്ജില്‍ ഡോ. അനില്‍ ധീമാന്‍ സ്ഥാനാര്‍ത്ഥിയാകും . മദ്ധ്യപ്രദേശിലെ അലേറിലും ബാന്ധവ് ഗഡിലും അരവിന്ദ് സിംഗ് ബദോറിയ, ശിവ് നാരായണ്‍ സിംഗ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും.ബംഗാളിലെ കാന്തി ദക്ഷിണില്‍ സുരീന്ദ്ര മോഹന്‍ ജനയും രാജസ്ഥാനിലെ ധോല്പൂരില്‍ ശോഭാ റാണിയും മത്സരിക്കും.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഞ്ചന്‍ ഗുഡില്‍ വി ശ്രീനിവാസ പ്രസാദും ഗുണ്ടല്‌പേട്ടില്‍ നിരഞ്ജന്‍ കുമാറും മത്സരിക്കും. ഇ അഹമ്മദ് അന്തരിച്ച ഒഴിവിലാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്തി.സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയിട്ടില്ല.
Discussion about this post