കോഴിക്കോട്: ജമാ അത്ത് ഇസ്ലാമിയുടെ സംഘടനയായ സോളിഡാരിറ്റി ഒരുക്കിയ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഇറോം ശര്‍മ്മിളയ്ക്ക് ആദരം. സമാധാനത്തിന്റെ പ്രചാരകയാണ് താനെന്ന് പരിപാടിയില്‍ പങ്കെടുത്ത് ഇറോം ശര്‍മ്മിള പറഞ്ഞു.
സമാധാനത്തിനും സ്നേഹത്തിനും വേണ്ടി യുവാക്കള്‍ ഉണരണമെന്നും അവര്‍ പറഞ്ഞു.
യുവാക്കളേ, നിങ്ങളാണ് സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടയാളം. നിങ്ങളിലാണ് ലോകത്തിന്റെ പ്രതീക്ഷ. നിങ്ങള്‍ തന്ന ആദരവിന് നന്ദി.’ ഇറോം പറഞ്ഞു.
പരാജയത്തിനും വിജയത്തിനും വിഭജിച്ചെടുക്കാന്‍ കഴിയാത്ത അപൂര്‍വ വ്യക്തിത്വത്തമാണ് ഇറോം എന്ന് ഇടത് ചിന്തകനായ കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.. ‘ജയ് ജവാന് ജയ് ജവാന്’ എന്ന മുദ്രാവാക്യം കര്ഷകന് ഗുണമില്ലാത്ത തരത്തില്‍ ഒരു ജനതയ്ക്കും ഗുണമില്ലാത്ത തരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണുണ്ടായത്. സൈനികര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ടാകുകയല്ല, പൗരന്മാരുടെ പ്രാഥമിക അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണുണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ജനതയ്ക്ക് വേണ്ടി നിലനിന്ന ഒരു സ്ത്രീക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം നമ്മളോട് പറയുന്നത് അതാണ്. അവര്‍ക്ക് കിട്ടിയ 90 വോട്ടുകള്‍ എന്നത് ഒരു ദേശത്തെ സംശയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് കല്പറ്റ ബാലകൃഷ്ണന് പറഞ്ഞു.
എന്‍.പി രാജേന്ദ്രന്, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി. മുഹമ്മദ് വേളം, പി.കെ പാറക്കടവ,് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അഷ്കര്‍ ടി. ശാക്കിര്‍ കൈമാറി. എന്‍.പി ചേക്കുട്ടി ഒ. അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു.
Discussion about this post