കൊച്ചി: പെണ്‍കുട്ടികളെയും സ്ത്രീകളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ പ്രതിഷേധം. കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ് (കെ.സി.ആര്.എം.) പ്രവര്‍ത്തകരാണ് ഈ ആവശ്യം ഉന്നയിച്ച് ബിഷപ്പ് ഹൗസിനു മുന്പില് സത്യാഗ്രഹ സമരം നടത്തിയത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നില്‍ സത്യജ്വാല മാസികയുടെ എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.സി.ആര്.എം. നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിള്‍ വായിച്ച് സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, ക്നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം.
Discussion about this post