Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വെയിറ്റിങ് ലിസ്റ്റില്‍ വരുന്നവര്‍ക്ക് മറ്റ് ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന വികല്‍പ്പ് ഏപ്രില്‍ ഒന്നുമുതല്‍

by Brave India Desk
Mar 22, 2017, 10:33 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയിറ്റിങ്ങ് ലിസ്റ്റില്‍ വരുന്നവര്‍ക്ക് റെയില്‍വേയുടെ ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ ഈ സൗകര്യം നിലവില്‍ വരും. മെയില്‍, എക്‌സ്പ്രസ് ട്രയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കാണ് അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ഒപ്ഷന്‍ തിരഞ്ഞെടുക്കാം. വികല്‍പ് എന്നാണ് റെയില്‍വേയുടെ പുതിയ പദ്ധതിയുടെ പേര്. ഇത്തരത്തില്‍ അവര്‍ യാത്ര ചെയ്യുന്ന അത്രയും ദൂരം ടിക്കറ്റ് കണ്‍ഫേമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് റൂട്ടുകളില്‍ നടത്തിയ പദ്ധതി വിജയമായതോടെയാണ് ഇത് രാജ്യത്തൊട്ടാകെ കൊണ്ടുവരുന്നത്. രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ, തുടങ്ങിയ ട്രെയിനുകള്‍ ഒഴിഞ്ഞ സീറ്റുകളുമായി യാത്ര ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് വികല്‍പ്പ് നടപ്പിലാക്കുന്നത്.

മാത്രമല്ല പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് അനുവദിക്കുന്ന സ്‌പെഷ്യല്‍ ട്രയിനുകളിലും ഈ സൗകര്യം ലഭ്യമാകും. ട്രെയിന്‍ യാത്ര കൂടുതല്‍ യാത്രക്കാര്‍ക്ക് അനുകൂലമാക്കുന്നതിന്റെ ഭാഗമായാണ് വികല്‍പ് പദ്ധതി നടപ്പിലാക്കുന്നത്. വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് കണ്‍ഫേം ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ സൗകര്യമെരുക്കുന്നതിന് പുറമെ ട്രയിനുകളിലെ പരമാവധി സീറ്റുകളില്‍ യാത്രക്കാരെ ഉറപ്പുവരുത്തുക എന്നതും കൂടിയാണ് ഇതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്ന ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം പ്രീമിയം ട്രയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു. അതേസമയം മറ്റ് ട്രയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ടായി.

ഇതും വികല്‍പ് നടപ്പിലാക്കാന്‍ പ്രേരണയായി. എന്നാല്‍ ഈ സൗകര്യപ്രകാരം യാത്ര ചെയ്യാന്‍ അധിക ചിലവ് യാത്രക്കാര്‍ വഹിക്കേണ്ടിവരില്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ഈ സൗകര്യം നിലവില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനാവശ്യമായ സോഫ്റ്റ്‌വേര്‍ ലഭ്യമാക്കുന്നതോടെ ടിക്കറ്റ് കൗണ്ടറുകള്‍ വഴി ഭാവിയില്‍ ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം.

പുതിയ പദ്ധതി പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ അതേ റൂട്ടിലേക്ക് തൊട്ടടുത്ത സമയത്ത് എത്തുന്ന മറ്റൊരു ട്രയിനിലേക്ക് നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി പ്രത്യേകമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കാണിക്കുന്ന ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. യാത്രക്കാര്‍ക്ക് ആ ട്രയിനില്‍ ബെര്‍ത്ത് ഉറപ്പായും കിട്ടും.

Tags: train ticket booking
ShareTweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies