ധര്‍മശാല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്കു വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നു കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയോടു ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍. ഹമിപൂര്‍ എംപി അനുരാഗ് താക്കൂര്‍, ഷിംല എംപി വിരേന്ദ്ര കശ്യപ് എന്നിവരാണ് ഈ ആവശ്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്.
ചില കാരണങ്ങളാല്‍ ഇവിടെയ്ക്കുള്ള സര്‍വീസുകള്‍ മുടങ്ങി കിടക്കുകയാണ്. ഇത് പുനരാരംഭിക്കണമെന്നു എംപിമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഉയര്‍ന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് ഷിംലയിലേത്. ധാരാളം വിനോദ സഞ്ചാരികളാണ് റോഡുമാര്‍ഗം ഇവിടെ എത്തിച്ചേരുന്നത്. അതിനാല്‍ ഇവിടെക്കുള്ള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്നും വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുവാന്‍ ഇതു സഹായിക്കുമെന്നും എംപിമാര്‍ പറഞ്ഞു.
Discussion about this post