മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം- മുസ്ലിംലീഗ് സൗഹൃദമത്സരമെന്ന ആരോപണം ശക്തമാക്കി ബിജെപി. മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചു. കൂടിക്കാഴ്ച നടത്തിയ വീട് വ്യവസായ പ്രമുഖനായ അഷ്റഫിന്റെതാണ്. പൊതുചടങ്ങ് അല്ലായിരുന്നു ഇതെന്നും അഷ്റഫിന്റെ വീട്ടില്‍ നടന്നത് രഹസ്യ കൂടിക്കാഴ്ചയാണെന്നും എ.എന്‍ പറയുന്നു. വീട്ടില്‍ പോയിട്ടില്ലെന്ന് ഇരുവരും പറഞ്ഞാല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും രാധാകൃഷ്ണന്‍ പറയുന്നു.
വളാഞ്ചേരിയിലെ പ്രമുഖനായ വ്യവസായിയുടെ വീട്ടില്‍ കുഞ്ഞാലിക്കുട്ടിയും പിണറായിയും ഈ മാസം 18ാം തിയതി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും ഇതിലാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നുമാണ് ബിജെപിയുടെ ആദ്യം മുതലുളള ആരോപണങ്ങള്‍. മുസ്ലിം ലീഗുകാരനായ മറ്റൊരു വ്യവസായ പ്രമുഖനും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും ബിജപി വ്യക്തമാക്കുന്നു. ഇവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പരിഗണനയിലുണ്ടായിരുന്ന പേരുകള്‍ മറികടന്ന് സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മലപ്പുറത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പിണറായിയും, കുഞ്ഞാലിക്കുട്ടിയും നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് നേരത്തെ ആരോപിച്ചിരുന്നു. പിണറായിയുടെ ഈ നീക്കം മനസിലാക്കിയാണ് തെരഞ്ഞടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞതെന്നും രമേശ് വ്യക്തമാക്കിയിരുന്നു. അതേസമയം ഈ ആരോപണത്തോട് സിപിഎമ്മും, മുസ്ലിംലീഗും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
Discussion about this post