കൊച്ചി: കൊടി സുനി ഉള്‍പ്പടെ ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മോചനത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന വിവരാവകാശ രേഖ വെട്ടിലാക്കിയത് സിപിഎം നേതാവും, ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പിഎം മനോജിനെ. നേരത്തെ ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയ പിഎം മനോജ് കൊടി സുനിയെ വെറുതെ വിടാന്‍ തീരുമാനിച്ചു എന്ന് തെളിയിക്കുന്ന പക്ഷം ഞാന്‍ താങ്കളുടെ രാഷ്ട്രീയം സ്വീകരിക്കും എന്ന് വെല്ലുവിളിച്ചിരുന്നു. കൊടി സുനി ഉള്‍പ്പടെയുള്ള ക്രിമിനലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ച പട്ടികയില്‍ ഉണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി നായരെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പിഎം മനോജിന്റ പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ-
താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അല്ലേ.?കൊടി സുനിയെ വിടാന്‍ തീരുമാനിച്ചു എന്ന് തെളിയിക്കുന്ന നിമിഷം ഞാന്‍ താങ്കളുടെ രാഷ്ട്രീയം സ്വീകരിക്കും. അത് എത്ര നാറിയതായാലും
പി.എം മനോജ്, ഫേസ്ബുക്ക് പോസ്റ്റില്‍
നേരത്തെ ജയില്‍ വകുപ്പ് അയച്ച കൊടുത്ത ലിസ്റ്റില്‍ ടിപി വധക്കേസിലെ പ്രതികളുണ്ട് എന്ന മനോരമ വാര്‍ത്ത ചൂണ്ടിക്കാട്ടി മനോജ് വാക്ക് പാലിക്കുമോ എന്ന് അഭിലാഷ് ജി നായര്‍ ചോദിച്ചിരുന്നു. മനോരമ വാര്‍ത്തയാണോ തെളിവ് എന്ന ചോദ്യവുമായി പിഎം മനോജ് അണികള്‍ രംഗത്തെത്തി. ഇപ്പോള്‍ വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം ടിപി വധക്കേസിലെ പ്രതികള്‍ പട്ടികയിലുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മനോജ് വാക്ക് പാലിക്കുമോ എന്നാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. പഴയ ഫേസബുക്ക് പോസ്റ്റ് ഓര്‍മ്മയുണ്ടോ എന്ന് കാണിച്ച് അഭിലാഷ് ജി നായര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/1012230732243455″ bottom=”30″]
ഇതിനിടെ പഴയ പോസ്റ്റ് പിഎം മനോജിന്റെ ഫേസ്ബുക്ക് വാളില്‍ നി്‌നന് അപ്രത്യക്ഷമായിട്ടുണ്ട്. ഇതിനെ പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ശിക്ഷ ഇളവ് അല്ല വിട്ടയക്കല്‍ എന്ന വാദവുമായി പിഎം മനോജ് രംഗത്തെത്തിയിട്ടുണ്ട് .
[fb_pe url=”https://www.facebook.com/photo.php?fbid=1502397959779835&set=a.440098086009833.107090.100000289376141&type=3&theater” bottom=”30″]
Discussion about this post