ഡല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ ഭീഷണിയുണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധികളും ട്രംപ് ഭരണകൂടവുമായി നടത്തിവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. പ്രൊഫഷണല്‍സുകള്‍ക്കായുള്ള എച്ച്1 ബിയും എല്‍1 വിസകളും ബന്ധപ്പെട്ട് നാല് ബില്ലുകള്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ മുന്നില്‍ എത്തിച്ചെങ്കിലും ഒന്ന് പോലും ഇതുവരെ പാസാക്കിയിട്ടില്ലെന്ന് സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ ഐടി ജീവനക്കാരുടെയും കമ്പനികളുടേയും താത്പര്യം സംരക്ഷിക്കുന്നതിനായി ഉയര്‍ന്ന അധികാരികളോടു ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പാസാകാതിരിക്കുന്ന നാല് ബില്ലുകളും പാസാക്കുന്നതിനായി ശ്രമിക്കുകയാണെന്നും ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി യു എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. ഐടി ജോലിക്കാര്‍ ആരുടേയും ജോലി കവര്‍ന്നിട്ടില്ലെന്നും മറിച്ച് അമേരിക്കയുടെ സമ്പത്ത് കെട്ടുറപ്പുള്ളതാക്കുകയാണെന്നും ബോധിപ്പിക്കാന്‍ സാധിച്ചതായി വിദേശകാര്യമന്ത്രി അറിയിച്ചു. അതിനാല്‍ തന്നെ ആരും ഇക്കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ലെന്നും അവര്‍ രാജ്യസഭയിലെ മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ അവരുടെ പങ്കാളിക്കും അവിടെ തങ്ങുന്നതിന് ചര്‍ച്ചയില്‍ പറയുന്നുണ്ട്.
1990-ലാണ് എച്ച് 1ബി വിസ ആദ്യം അവതരിപ്പിക്കുന്നത് അന്ന് 65,000 ആളുകള്‍ക്കാണ് ലഭിച്ചത്. പിന്നീട് 2000-ത്തില്‍ എന്‍ഡിഎ ഭരണകാലത്ത് അത് 1,95,000 ആയി ഉയര്‍ത്തി. പിന്നീട് 2004-ല്‍ ഇത് 65,000 പേര്‍ക്കായി ചുരുക്കിയതായും സുഷമ രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം അനധീകൃതമായി കുടിയേറി പാര്‍ത്ത 271 പേരെ തിരികെ അയക്കുമെന്ന് യുഎസ് അധികാരികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ വിശദമായി പരിശോധിച്ചശേഷം മാത്രമെ തിരികെ കയറ്റി അയക്കാവു എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post