ഡല്‍ഹി: കെപിസിസി അധ്യക്ഷനായി എം.എം. ഹസ്സന് താല്‍ക്കാലിക ചുമതല. സ്ഥിരം അധ്യക്ഷനെ നിയമിക്കുന്നതു വരെയാണിത്. അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മടങ്ങിയെത്തിയതിനു പിന്നാലെ തീരുമാനം. വി.എം. സുധീരന്‍ രാജിവച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഗ്രൂപ്പുകളില്‍ സമവായമുണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
സുധീരനെതിരെ പടനയിച്ച എ ഗ്രൂപ്പ് നേതാക്കളില്‍ പ്രധാനിയും ഉമ്മന്‍ ചാണ്ടിയുടെ നോമിനിയുമാണ് ഹസ്സന്‍. എ ഗ്രൂപ്പ് ഹസ്സന്റെയും ഐ ഗ്രൂപ്പ് വി.ഡി. സതീശന്റെയും പേരാണ് നിര്‍ദ്ദേശിച്ചത്. ഇരുവരും വൈസ് പ്രസിഡന്റുമാരാണെങ്കിലും സീനിയറായ ഹസ്സന് ചുമതല നല്‍കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് വേണമെന്നും അധ്യക്ഷനാകാന്‍ താനില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതില്‍ എ ഗ്രൂപ്പിനെ അവഗണിച്ചെന്നാരോപിച്ച് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡുമായി അകല്‍ച്ചയിലായിരുന്നു. സുധീരനെ മാറ്റണമെന്നും രാഹുലുമായുള്ള ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങള്‍ യുപി തെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്നായിരുന്നു രാഹുല്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ സുധീരന്‍ രാജിവച്ചു.
Discussion about this post