തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പതിനേഴുകാരന്‍ അറസ്റ്റിലായി. ത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട പതിനേഴുകാരന്‍ അറസ്റ്റിലായി. വിതുര മലയടിയാണ് സ്വദേശി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട് വിതുര പോലീസിന്റെ പിടിയിലായത്. പോസ്റ്റ് പ്രചാരത്തിലായതോടെ തൊളിക്കോട് സ്വദേശിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ റാഷിദ് വിതുര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞമാസമാണ് ഫേസ്ബുക്കില്‍ ഇത്തരത്തിലൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കുനേരേ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെപ്പറ്റിയായിരുന്നു പോസ്റ്റിലെ പരാമര്‍ശം. ഇതില്‍ മുഖ്യമന്ത്രിയെ മാത്രമല്ല, കുടുംബാംഗങ്ങളെയും മോശമായി പരാമര്‍ശിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പാലോട് സി.ഐ. മനോജ്, വിതുര എസ്.ഐ. മണികണ്ഠന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അറസ്റ്റ്. പ്രതി മുന്‍പും ഇതുപോലെ നവമാധ്യമങ്ങള്‍ വഴി പ്രമുഖരെ അധിക്ഷേപിച്ചിരുന്നതായി പോലീസ് പറയുന്നു. ഇത്തരത്തിലൊരു കേസ് വിതുര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
Discussion about this post