നെടുമ്പാശേരി: വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം പുനരന്വേഷണം നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് കേസിലെ പ്രതിഭാഗം അഭിഭാഷകനായ ബി.എ. ആളൂര്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷയുടെ കൊലപാതകക്കേസില്‍ പൊലീസ് പ്രതിയാക്കിയിട്ടുള്ള ആള്‍ നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രതിക്ക് വേണ്ടി താന്‍ ഹാജരായതെന്ന് ആളൂര്‍ പറഞ്ഞു. പ്രതി കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്ന യാതൊരുവിധ ശാസ്ത്രീയ തെളിവുകളും ഇതുവരെയും പ്രോസിക്യൂഷന് കോടതിയില്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post