തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ എന്‍സിപി തീരുമാനം. എന്‍സിപി സംസ്ഥാനനേതൃയോഗമാണ് തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത.്
തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് സ്ഥാനമൊഴിഞ്ഞ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എ.കെ ശശീന്ദ്രന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി.
ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. പകരം മന്ത്രിയായി തോമസ് ചാണ്ടിയ പരിഗണിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post