ടെഹ്റാൻ; ഇറാനിലെത്തിയ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ലെന്ന് റിപ്പോർട്ട്. വിഷയത്തെ ഗൌരവത്തോടെ സമീപിച്ചിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്‌റാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി അധികൃതർ അറിയിച്ചു.
മെയ് ഒന്നിന് ഇറാനിൽ എത്തിയ ശേഷമാണ് ഇവരെ കാണാതായത്. ഒരേ കുടുംബത്തിൽപ്പെട്ടവരാണ് മൂന്ന് പേരും എന്നാണ് റിപ്പോർട്ടുകൾ.ഇറാനിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചു, ഈ വിഷയം ഇറാനിയൻ അധികാരികളുമായി ശക്തമായി ചർച്ച ചെയ്തിട്ടുണ്ടെന്നും, കാണാതായ ഇന്ത്യക്കാരെ അടിയന്തിരമായി കണ്ടെത്തണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും” അഭ്യർത്ഥിച്ചതായി എംബസി അറിയിച്ചു.
ഇവരെ കണ്ടെത്താനായിഎംബസി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. പഞ്ചാബിൽ നിന്ന് ഇറാനിലെത്തിയവരെയാണ് കാണാതായത്. മെയ് 1 ന് ടെഹ്‌റാനിൽ വന്നിറങ്ങിയ ശേഷം കാണാതായതായാണ് റിപ്പോർട്ടുകൾ.
അനധികൃത മാർഗങ്ങളിലൂടെ ഓസ്‌ട്രേലിയയിലേക്ക് അയക്കാമെന്ന് ഒരു ഏജന്റ് വാഗ്ദാനം ചെയ്തതിനാലാണ് ഇറാനിലേക്ക് പോയതെന്ന് കാണാതായവരുടെ കുടുംബങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചത്. മെയ് 1 ന് അവരെ തട്ടിക്കൊണ്ടുപോയതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഒരു കോടി രൂപ മോചനദ്രവ്യം നൽകാൻ ആവശ്യപ്പെട്ടതായും കുടുംബാംഗങ്ങൾ പറഞ്ഞു .











Discussion about this post