സിരോഹി: മുസ്ലിങ്ങള്‍ നിസ്കരിക്കുന്നതിന് സമാനമാണ് സൂര്യനമസ്കാരം ചെയ്യുന്ന രീതികളെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യനമസ്കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ, മുസ്ലിങ്ങള്‍ നിസ്കരിക്കുമ്പോള്‍ ചെയ്യുന്ന ക്രിയകള്‍ക്ക് സമാനമാണ്. യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്റെയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗയുമായി ബന്ധപ്പെട്ട് ലക്നൗവില്‍ നടന്ന ത്രിദിന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2014-ന് മുന്‍പ് യോഗ ദിനം ആചരിക്കുന്നതിനെപ്പറ്റി ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അത് വര്‍ഗ്ഗീയതയായി പരിഗണിക്കപ്പെടുമായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു. പരിപാടിയില്‍ ആദിത്യനാഥിനൊപ്പം യോഗ ഗുരു ബാബ രാംദേവും പങ്കെടുത്തു.
Discussion about this post