ഡല്‍ഹി: ടിപി സെന്‍കുമാറിനെ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രിം കോടതി. സംസ്ഥാന സര്‍ക്കാരിനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സുപ്രിം കോടതി നല്‍കിയത്.
പെരുമ്പാവൂര്‍ ജിഷ വധക്കേസ്, പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം എന്നിവയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കണം. ഈ കോസിലെ വീഴ്ചകളാണ് സെന്‍കുമാറിന നീക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
വിധി അനുകൂലമായാല്‍ നഷ്ടപ്പെട്ട കാലാവധി പുനസ്ഥാപിക്കണമെന്ന സെന്‍കുമാറിന്റ ആവശ്യം പരിഗണിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് താന്‍ ഉത്തരവാദിയായിരുന്നെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് സെന്‍കുമാര്‍ വാദിച്ചു,
പുറ്റിങ്ങല്‍ അപകടത്തിന് ഡിജിപിയായിരുന്ന സെന്‍കുമാര്‍ ഉത്തരവാദിയായിരുന്നെങ്കില്‍ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ട്. സന്‍കുമാറിനെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ നളിനി നെറ്റൊയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയെന്നും സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അന്ന് ഡിജിപിയായിരുന്ന സെന്‍കുമാറിനെതിരെ പരാമര്‍ശമൊന്നും ഇല്ല.
ജിഷാ കേസിലെ വീഴ്ചയല്ല സ്ഥാനമാറ്റത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന്റെ രേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.
രാഷ്ട്രീയവിരോധമാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സെന്‍കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്തവേ വാദിച്ചിരുന്നു.
തന്നെ സംസ്ഥാന പോലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് സുപ്രിം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ടിപി സെന്‍കുമാറാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന പരാമര്‍ശം സുപ്രിം കോടതിയില്‍ നിന്ന് നേരത്തെ വന്നിരുന്നു,
Discussion about this post