ഇസ്ലാമാബാദ് : പൊതു ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ നടത്താനിരുന്ന കുട്ടിക്കുറ്റവാളിയുടെ വധശിക്ഷ മരവിപ്പിച്ചു. ഷഫ്ഖത്ത് ഹുസൈന് എന്ന കുട്ടിക്കുറ്റവാളിയുടെ വധശിക്ഷയാണ് ഒരു മാസത്തേക്ക് മരവിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഷഫ്ഖത്തിന്റെ ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത് . എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് വധശിക്ഷ മാറ്റിവെച്ചത്.
2004 ല്‍ ഏഴു വയസുള്ള ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനാണ് ഷഫ്ഖത്ത് ഹുസൈനെ അറസ്റ്റ് ചെയ്തത്. അറസ്റ്റലാകുമ്പോള് ഷഫ്ഖത്തിന് 14 വയസായിരുന്നു പ്രായം. കുറ്റം ചെയ്യുമ്പോള്‍ പ്രതി 18 വയില്‍ താഴെ പ്രായമുള്ളയാളാണെങ്കില്‍ വധശിക്ഷയ്ക്ക് വിധിക്കാന്‍ പാടില്ലെന്നാണ് നിയമം.ഈ നിയമം കാറ്റില്‍ പറത്തിയാണ് വധശിക്ഷ പുറപ്പെടുവിച്ചത്.അതേസമയം ,ഷഫ്ഖത്തിനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്നും പറയുന്നുണ്ട്.
Discussion about this post