ഡല്‍ഹി:ചാനലിലെ ജേണലിസ്റ്റിനെ മുസ്ലിം പെണ്‍കുട്ടി എന്ന നിലയില്‍ ടോക് ഷോയില്‍ അവതരിപ്പിച്ച എന്‍ഡി ടി.വി പുലിവാല് പിടിച്ചു. ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമായി തികച്ചും ദുരുദ്ദേശപരമായാണ് ചാനലിന്റെ നടപടി എന്നാണ് ആക്ഷേപം. ഇന്ത്യഫോബിയ വളര്‍ത്താന്‍ വിദേശ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ച് സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു. ബിബിസി പോലുള്ള മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കി.
എന്‍ഡി ടിവിയുടെ ഐഎംഎഫ് മേധാവിയുമായുള്ള ടോക് ഷോയിലാണ് മുസ്ലിം പേരുള്ള പെണ്‍കുട്ടി ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ചോദ്യവുമായെത്തിയത്. ഇന്ത്യ അടുത്ത വര്‍ഷം 7.5% വളര്‍ച്ച നേടും എന്ന് ഐഎംഎഫ് മേധാവിയുടെ വിലയിരുത്തലിനെ അതിന്റെ ഗുണം ഹിന്ദു മതത്തിലെ പുരുഷന്‍മാര്‍ക്ക് കിട്ടുമോ, അതോ എല്ലാവര്‍ക്കും കിട്ടുമോ എന്നിങ്ങനെ ഉള്ള ചോദ്യം കൊണ്ട് പെണ്‍കുട്ടി ആക്രമിക്കുകയായിരുന്നു. ഹിന്ദു അനുകൂലസര്‍ക്കാരെന്ന നിലയില്‍ മോദി സര്‍ക്കാരിനെ ലോകരാഷ്ട്രങ്ങള്‍ക്ക് മു ന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടിയുടെ ചോദ്യമെന്നാണ് വിമര്‍ശനം.
എന്നാല്‍ മുസ്ലിം എന്ന വ്യാജേന ചോദ്യം ചോദിച്ച പെണ്‍കുട്ടി ഹിന്ദുമതത്തില്‍ പെട്ടവരാണെന്നും, എന്‍ഡി ടിവിയുടെ തന്നെ ജേണലിസ്റ്റ് ആണെന്നും ചിലര്‍ കണ്ടെത്തിയോടെ ചാനലിന്റെ പൂച്ച് പുറത്തായി. ഇന്ത്യയെ അപമാനിക്കാന്‍ ചാനല്‍ തട്ടികൂട്ടിയ നാടകം എന്ന രീതിയില്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയായിരിക്കുകയാണ്. എന്‍ഡി ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാന്‍ സോഷ്യല്‍ മീഡിയ വഴി ഒപ്പ് ശേഖരണവും നടക്കുന്നുണ്ട്.
Discussion about this post