രംഗണ്ണനെന്ന വൻ മരം വീണു… ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടിച്ചു കയറി ദുബായ് ജോസ്… അതെ ആവേശത്തിലെ രംഗണ്ണന്റെ എടാ മോനെ.. എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പോയിക്കൊണ്ടിരിക്കുകയായിരുന്നു…
അപ്പോഴതാ രംഗണ്ണനെ സൈഡിലാക്കിക്കൊണ്ട് ദുബായി ജോസിന്റെ മാസ് എൻട്രി… അടിച്ചു കേറി വാ എന്ന പൊളി ഡയലോഗുമായി..
ഇപ്പോൾ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പുമെല്ലാം ഭരിക്കുന്നത് ദുബായ് ജോസിന്റെ റീലുകളും ട്രോളുകളുമെല്ലാമാണ്. മീമുകളായും സോഷ്യൽ മീഡിയയിൽ ദുബായ് ജോസ് വൈറലാണ്.
20 വർഷങ്ങൾക്ക് മുൻപിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്റെ ഡയലോഗ് എങ്ങനെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായെന്നാവും പലരും ചിന്തിക്കുന്നത്..
മമ്മൂട്ടിയുടെ ടർബോയും അതിലെ ജോസ് എന്ന കഥാപാത്രവും ഹിറ്റായതോടെയാണ് പഴയ ജോസിനെയും ആളുകൾ വൈറലാക്കിത്തുടങ്ങിയത്.. എന്നാൽ, ഇൗ ആശയം ആരുടെ തലയിലുദിച്ചെന്ന് ഒരു പിടിയുമില്ല…
2004ലായിരുന്നു ജലോത്സവം പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക. നെടുമുടി വേണു, ജഗതി, സുജാത എന്നിങ്ങനെ വലിയൊരു താരനിരയും ജലോത്സവത്തിലുണ്ടായിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായിരുന്നു ദുബായ് ജോസ്. സിനിമയുടെ പല ഭാഗങ്ങളിലും ദുബായ് ജോസ് അടിച്ചു കേറി വാ എന്ന ഡയലോഗ് പറയുന്നുണ്ട്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ കഥപറഞ്ഞ ചിത്രത്തിന് റിലീസ് സമയത്ത് കിട്ടാത്ത സ്വീകാര്യതയാണ് ഇപ്പോൾ റിയാസ് ഖാന് കിട്ടുന്നത്.
Discussion about this post