ഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ജൂണ്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ്ങിന് മാര്‍ച്ച് 31 വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നു. ഇതാണ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത്.
ഇളവുകള്‍ തുടരാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും വിവരസാങ്കേതിക മന്ത്രാലയം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വെ അറിയിച്ചു. 2016 നവംബര്‍ 23 മുതലാണ് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് സര്‍വിസ് ചാര്‍ജ് ഒഴിവാക്കിയത്.
നേരത്തെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് 20 മുതല്‍ 40 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു.
Discussion about this post