തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത് തന്നെയെന്ന് എം എം മണി. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ല. ഉദ്യോഗസ്ഥര്‍ ശരിയല്ലെന്ന് തോന്നിയാല്‍ ഒഴിയാന്‍ പറയും. അദ്ദേഹത്തിന് വീഴ്ച പറ്റിയതിനാലാണ് മാറ്റിയതെന്നും ഹൈക്കോടതിയുടെ വിമര്‍ശങ്ങള്‍ പരിഗണിച്ചു തന്നെയാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുകയായിരുന്നു മന്ത്രി.
ജേക്കബ് തോമസ് കുറേകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് വീഴ്ച പറ്റി. അതിനാലാണ് കോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നത്. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജേക്കബ് തോമസിനെ മാറ്റിയ നടപടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് നല്ല കാര്യമാണെന്നും നടപടിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതായും കെ.പി.സി.സിയുടെ താല്‍ക്കാലിക അധ്യക്ഷന്‍ എം.എം ഹസ്സന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post