കൊച്ചി: അന്ധമായി ഒരാളെ വിശ്വസിച്ചു പോയിയെന്നും അതൊരു തെറ്റായി ഇപ്പോഴും തോന്നുന്നില്ലെന്ന് മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം.
വിവാദങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നിട്ടും പരസ്യപോരാട്ടത്തിന് ഇറങ്ങാതിരുന്നത് തെറ്റു പറ്റിയെന്ന ബോധ്യം ഉണ്ടായിട്ടല്ല. ഒരു നിയമപോരാട്ടത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഒരു സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. താന്‍ അതിന് വേണ്ടി മന്ത്രിസ്ഥാനത്തു നിന്നും മാറി നിന്നതാണെന്നും ഇപ്പോള്‍ ആ സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും എകെ ശശീന്ദ്രന് പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളില്‍ ഏറെ സൂക്ഷ്മത പുലര്ത്തണമെന്നുള്ളതില് തനിക്കിപ്പോള്‍ മുന്നറിയിപ്പ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post