ഡല്‍ഹി :ദലൈലാമയ്ക്ക് ഇന്ത്യ ആതിഥ്യംനല്‍കുന്നതിനെ വിമര്‍ശിക്കുന്ന ചൈനയ്ക്ക് ചുട്ടമറുപടി നല്‍കി ഇന്ത്യ.
”ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നില്ല . അതുപോലെ ഇന്ത്യയുടെ കാര്യങ്ങളില്‍ ചൈനയും ഇടപെടേണ്ട. അരുണാചലിലെ ജനങ്ങളാണ് ദലായ്‌ലാമയുടെ സന്ദര്‍ശനം ആവശ്യപ്പെടുന്നത് . അത് നിഷേധിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഏപ്രില്‍ നാലിനാണ് ടിബറ്റന്‍ ആത്മീയ നേതാവായ ദലായ്‌ലാമ അരുണാചല്‍ പ്രദേശിലെ ബുദ്ധമത കേന്ദ്രമായ തവാങ്ങ് സന്ദര്‍ശിക്കുന്നത് .ഇതിനെതിരെ ചൈന ഇന്ത്യയോട് രണ്ടു വട്ടം പ്രതിഷേധം അറിയിച്ചിരുന്നു .ഇന്ത്യ ഇത് അനുവദിച്ചാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.
ദലായ്‌ലാമ നേരത്തെയും തവാങ്ങില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
Discussion about this post