ഡല്‍ഹി:വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമ ധേദഗതി സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്.
സോണയഗാന്ധി, അന്നാ ഹസാരെ തുടങ്ങിയവരെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു കൊണ്ട്് ഗഡ്കരി കത്തെഴുതി.
ബില്ല് സംബന്ധിച്ച് തുറന്ന സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് സോണിയഗാന്ധിയ്ക്കും അന്നാ ഹസാരെയ്ക്കും കത്ത് അയച്ചതായി ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു. ലോകസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെയാണ് ഗഡ്കരിയുടെ പുതിയ നീക്കം.
നരേന്ദ്രമോദി സര്‍ക്കാര്‍ താഴെ തട്ടത്തിലുള്ളവരുടെ വികസനത്തിലും, കൃഷിക്കാരുടെ താല്‍പര്യത്തിനും അനുസൃതമായാണ് ഭൂമി ഏറ്റെടുക്കല്‍ നിയമലം ഭേദഗതി ചെയ്തത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ട് പ്രതിപക്ഷം ഭേദഗതി എതിര്‍ക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post