മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി മന്ത്രി ജി.സുധാകരന്. അത്തരത്തില്‍ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. ബിജെപിയൊടൊപ്പം ചേര്‍ന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് മലപ്പുറത്ത് ശ്രമിക്കുന്നതെന്നും സുധാകരന് വ്യക്തമാക്കി. എം.ബി.ഫൈസല്‍ ഇടത് മുന്നണിക്കു മലപ്പുറത്ത് കിട്ടാവുന്നതില്‍ വച്ച് മികച്ച സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. പത്തുമാസം പിന്നിട്ട പിണറായി സര്‍ക്കാര്‍ ഏറെ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വിവിധ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ നീക്കമാണിതെന്നുവരെ വിലയിരുത്തലുണ്ടാകുകയും ചെയ്തു.
Discussion about this post